കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച്
പതിനേഴാം നൂറ്റാണ്ടിന്റെ
ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ
പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്
മലബാറിക്കൂസ് ('മലബാറിന്റെ ഉദ്യാനം'
എന്നർഥം). കൊച്ചിയിലെ ഡച്ച്
ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ
വാൻ റീഡ് ആണ് ഹോർത്തൂസ്
തയ്യാറാക്കിയത്. 1678 മുതൽ 1693 വരെ
നെതർലാൻഡിലെ ആംസ്റ്റർഡാമിൽ
നിന്നും 12 വാല്യങ്ങളിലായി
പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്.കേരളത്തിലെ
സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട
ആദ്യത്തെ സമഗ്ര ഗ്രന്ഥം ഇതാണ്. മലയാള
ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത്
ഈ ഗ്രന്ഥത്തിലാണ്.
No comments:
Post a Comment